Posts

Lock Down - ലോക് ഡൗൺ

Image
    കൂടണയാൻ പോകുന്ന പക്ഷികൾ സന്ധ്യയ്ക്കു മരച്ചില്ലകളിൽ കൂട്ടം കൂടി കലപില കൂടുന്നപോലെ,  ജീവിതം രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഓടിനടന്നു തളർന്ന മനുഷ്യർ സ്വന്തം വീടണയും മുൻപ് ഈ നഗരമധ്യത്തിലെ ടൗൺഹാളിൽ കയറി മനസ്സിലെ  ഭാരങ്ങൾ എല്ലാം ഇറക്കിവച്ചു പോകുന്നത് ഇവിടെത്തെ പതിവ് കാഴ്ചയാണ്. വൈകുന്നേരം ഇതുവഴി പോകുന്ന ഏതൊരു മനുഷ്യനും അവിടേക്കു ഒന്ന് എത്തിനോക്കാതെ കഴിയില്ല... എന്താണെന്ന് അറിയില്ല , അതങ്ങനെയാണ് ഇവിടത്തെ ജനതയെ മാടിവിളിക്കുന്ന എന്തോ ഒരു മാസ്മരികത ആ കെട്ടിടത്തിന് ഉണ്ട്.   നഗര സന്ധ്യകൾക് ദൃശ്യാ ചാരുത നൽകിയ, സന്ധ്യകൾ സംഗീത സാന്ദ്രമാക്കിയ കെട്ടിടം ഒരു മരണവീടുപോലെ ശോകമൂകമായിരിക്കുന്നു.  വർഷങ്ങൾക്കുമുൻപ്  ഇവിടത്തുകാരുടെ നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ യാത്രപറഞ്ഞുപോയതാണ്....., അതിനുമുൻപ്‌ പലപ്പോഴും ഇവിടെ വന്നപ്പോൾ ചുമരിലെ മഹാരഥന്മാരുടെ ചിത്രങ്ങൾ കണ്ടപ്പോൾ കൊതിച്ചുപോയിട്ടുണ്ട് അവരുടെ ഇടയിൽ ഒരാളാകാൻ ഭാഗ്യമുണ്ടാവണേ എന്ന്... സ്നേഹിച്ചവരെ ഇവിടത്തുകാർ മരണത്തിനുപോലും വിട്ടുകൊടുക്കില്ല...  പകൽ വിടപറയാൻ തുടങ്ങിയിരിക്കുന്നു , മാനാഞ്ചിറയിൽ കുളിച്ചുകയറിയ കാക്കകൾ മരച്ചില്ലയിലിര...

ശ്രാദ്ധമൂട്ട്. - ബിജു ചാലില്‍

                     ശ്രാദ്ധമൂട്ട് .   - ബിജു ചാലില്‍         മകന്റെ മൂന്ന് വയസ്സുള്ള പേരക്കുട്ടി തന്റെ നേർക്കു കല്ലെറിഞ്ഞപ്പോൾ   ആ അമ്മക്ക് വിഷമം തോന്നിയില്ല … അവനെ മാമൂട്ടാൻ പിന്നാലെ ഓടുന്ന അമ്മയുടെ കയ്യിൽനിന്നും വറ്റുകൾ താഴെ വീഴുന്നുണ്ടോ എന്നായിരുന്നു അവരുടെ നോട്ടം.. കോലായിൽ ചാരുപാടിയിലിരുന്നു തന്റെ മകൻ ഫോണിൽ എന്താണ് എഴുതുന്നതിനു അവർ എത്തിനോക്കി.... അമ്മയെ വർണിച്ചൊരു ദീർഘമായ മാതൃദിന സന്ദേശം തയ്യാറാക്കുകയാണ്... നിറഞ്ഞ കണ്ണുമായി അവർ മുറ്റത്തേക്കിറങ്ങി..പേരക്കുട്ടി പിന്നെയും കല്ലെടുത്തു എറിയാൻ നോക്കി... അവർ കല്ല് ദേഹത്ത് കൊള്ളാതെ ഒഴിഞ്ഞുമാറി മുറ്റത്തുവീണ ഓരോ വറ്റും പെറുക്കിയെടുത്തു....ഇന്ന് ശ്രാദ്ധമല്ലേ അറിഞ്ഞുകൊണ്ട് ഊട്ടിയതല്ലെങ്കിലും ഈ മുറ്റത്തുനിന്നും അല്പം വറ്റുകിട്ടിയല്ലോ.... പേരകുട്ടിയെറിഞ്ഞ ഒരു കല്ല് ദേഹത്ത് കൊണ്ടെങ്കിലും അവർക്കു വേദനിച്ചില്ല...                   ശുഭം