Posts

Showing posts from January, 2026

Lock Down - ലോക് ഡൗൺ

Image
    കൂടണയാൻ പോകുന്ന പക്ഷികൾ സന്ധ്യയ്ക്കു മരച്ചില്ലകളിൽ കൂട്ടം കൂടി കലപില കൂടുന്നപോലെ,  ജീവിതം രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഓടിനടന്നു തളർന്ന മനുഷ്യർ സ്വന്തം വീടണയും മുൻപ് ഈ നഗരമധ്യത്തിലെ ടൗൺഹാളിൽ കയറി മനസ്സിലെ  ഭാരങ്ങൾ എല്ലാം ഇറക്കിവച്ചു പോകുന്നത് ഇവിടെത്തെ പതിവ് കാഴ്ചയാണ്. വൈകുന്നേരം ഇതുവഴി പോകുന്ന ഏതൊരു മനുഷ്യനും അവിടേക്കു ഒന്ന് എത്തിനോക്കാതെ കഴിയില്ല... എന്താണെന്ന് അറിയില്ല , അതങ്ങനെയാണ് ഇവിടത്തെ ജനതയെ മാടിവിളിക്കുന്ന എന്തോ ഒരു മാസ്മരികത ആ കെട്ടിടത്തിന് ഉണ്ട്.   നഗര സന്ധ്യകൾക് ദൃശ്യാ ചാരുത നൽകിയ, സന്ധ്യകൾ സംഗീത സാന്ദ്രമാക്കിയ കെട്ടിടം ഒരു മരണവീടുപോലെ ശോകമൂകമായിരിക്കുന്നു.  വർഷങ്ങൾക്കുമുൻപ്  ഇവിടത്തുകാരുടെ നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ യാത്രപറഞ്ഞുപോയതാണ്....., അതിനുമുൻപ്‌ പലപ്പോഴും ഇവിടെ വന്നപ്പോൾ ചുമരിലെ മഹാരഥന്മാരുടെ ചിത്രങ്ങൾ കണ്ടപ്പോൾ കൊതിച്ചുപോയിട്ടുണ്ട് അവരുടെ ഇടയിൽ ഒരാളാകാൻ ഭാഗ്യമുണ്ടാവണേ എന്ന്... സ്നേഹിച്ചവരെ ഇവിടത്തുകാർ മരണത്തിനുപോലും വിട്ടുകൊടുക്കില്ല...  പകൽ വിടപറയാൻ തുടങ്ങിയിരിക്കുന്നു , മാനാഞ്ചിറയിൽ കുളിച്ചുകയറിയ കാക്കകൾ മരച്ചില്ലയിലിര...