ശ്രാദ്ധമൂട്ട്. - ബിജു ചാലില്‍
ശ്രാദ്ധമൂട്ട്. - ബിജു ചാലില്‍
മകന്റെ മൂന്ന് വയസ്സുള്ള പേരക്കുട്ടി തന്റെ
നേർക്കു കല്ലെറിഞ്ഞപ്പോൾ ആ അമ്മക്ക് വിഷമം തോന്നിയില്ല … അവനെ മാമൂട്ടാൻ പിന്നാലെ ഓടുന്ന അമ്മയുടെ
കയ്യിൽനിന്നും വറ്റുകൾ താഴെ വീഴുന്നുണ്ടോ എന്നായിരുന്നു അവരുടെ നോട്ടം..
കോലായിൽ ചാരുപാടിയിലിരുന്നു
തന്റെ മകൻ ഫോണിൽ എന്താണ് എഴുതുന്നതിനു അവർ എത്തിനോക്കി....
അമ്മയെ വർണിച്ചൊരു
ദീർഘമായ മാതൃദിന സന്ദേശം തയ്യാറാക്കുകയാണ്...
നിറഞ്ഞ കണ്ണുമായി
അവർ മുറ്റത്തേക്കിറങ്ങി..പേരക്കുട്ടി പിന്നെയും കല്ലെടുത്തു എറിയാൻ നോക്കി... അവർ
കല്ല് ദേഹത്ത് കൊള്ളാതെ ഒഴിഞ്ഞുമാറി മുറ്റത്തുവീണ ഓരോ വറ്റും
പെറുക്കിയെടുത്തു....ഇന്ന് ശ്രാദ്ധമല്ലേ അറിഞ്ഞുകൊണ്ട് ഊട്ടിയതല്ലെങ്കിലും ഈ
മുറ്റത്തുനിന്നും അല്പം വറ്റുകിട്ടിയല്ലോ....
പേരകുട്ടിയെറിഞ്ഞ
ഒരു കല്ല് ദേഹത്ത് കൊണ്ടെങ്കിലും അവർക്കു വേദനിച്ചില്ല...
ശുഭം
ഇഷ്ടം
ReplyDelete